Posts

Showing posts from July, 2020

4. വൃദ്ധ ദൈവവും തകർന്ന സ്വപ്നങ്ങളും

Image
ദൈവസങ്കൽപ്പങ്ങളുടെ വ്യത്യസ്ഥ രൂപങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഗാനരചിയേതാക്കളിൽ വയലാർ രാമവർമ്മയാണ് ഏറ്റവും മുന്നിൽ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചെത്തി മന്താരം തുളസി മാലകൾ ചാർത്തിയ രൂപദർശനം കൊതിച്ച കവിതന്നെ ദൈവത്തെ വെറും കളിമൺ പ്രതിമകളായും കാണുന്നു. വയലാറിന്റെ ഭിന്ന ദൈവ ഭാവങ്ങളിൽ എനിക്ക് ഏറെ കൗതുകം തോന്നിയിട്ടുള്ളത് വൃദ്ധഭാവത്തിലുള്ള സങ്കൽപ്പമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിയും ചിത്രകാരനുമായ വില്യം ബ്ലേക്ക് വരച്ച ഒരു ചിത്രമുണ്ട്. ആദിമ ദിനം എന്ന് ഏകദേശം വ്യാഖ്യാനിക്കാവുന്ന ശീർഷകത്തോടെ വരച്ച ഒരു ചിത്രമാണ് എനിക്ക് സമാനമായി തോന്നുക.   william blake, The Ancient of Days ഇങ്ങനെ ഉള്ള ദൈവത്തെ ചിത്രീകരിക്കുന്ന പാട്ടുകളിൽ എനിക്ക് ഓർമ്മവരുന്നത് പ്രധാനമായും രണ്ട് പാട്ടുകളാണ്. "ശരശയ്യ" എന്ന ചിത്രത്തിലെ നീലാംബരമേ എന്ന പാട്ടിൽ വെള്ളിച്ചൂരലും ചുഴറ്റി വെള്ളത്താടിയും പറത്തി നടക്കാൻ ഇറങ്ങാറുള്ള ദൈവം. രണ്ടാമത്തേത് തീക്കനൽ എന്ന ചിത്രത്തിലെ മാനത്തെ കനലുകെട്ടു എന്ന പാട്ടിൽ. ഇന്ന് ഞാൻ പങ്കു വെക്കുന്നത് ഈ പാട്ടിലെ വരികളാണ്.  അടുപ്പ് കെടുന്ന സമയത്ത് ഉയരുന്ന പുക ചുമരാകെ കരിപിടിപ്പിക്കും. ഇത്ര സ...