5. പ്രതീക്ഷയുടെ പാട്ട്
(pics sourced from wiki) ആംഗലേയ കവി ഷെലിയുടെ പ്രസിദ്ധമായ ഒരു വരിയുണ്ട്: ശിശിരം വരികിൽ വസന്തം ഏറെ അകലെയാകുമോ? (If Winter Comes, Can Spring be Far Behind?) ഏത് ദുരവസ്ഥയും അവസാനിക്കും, അവിടെ നല്ലത് നമ്മെ കാത്തിരിക്കുന്നുണ്ടാവും, എന്ന പ്രതീക്ഷ പകർന്നു തരുന്ന വരികൾ ഏറെ ആളുകൾക്ക് പ്രതീക്ഷയുടെ സാന്ത്വനം നൽകിയിട്ടുണ്ടെന്നത് ചരിത്രം. ഈ പ്രീതീക്ഷ നൽകാൻ പ്രാപ്തമായ സിനിമാ ഗാനങ്ങളും നമുക്ക് ഉണ്ട്. അതിൽ എടുത്ത് പറയേണ്ട ഒരു ഗാനമാണ് ശ്രീകുമാരൻ തമ്പി രചിച്ച് ദേവരാജൻ സംഗീതം നൽകി യേശുദാസ് പാടിയ "പ്രഭാതം വിടരും.." 1968 -ൽ ഇറങ്ങിയ "വെളുത്ത കത്രിന" എന്ന ചിത്രത്തിൽ നിന്നുള്ള ആ ഗാനത്തിൻറെ വരികളാവട്ടെ ഇന്ന്. പ്രഭാതം വിടരും പ്രദോഷം വിടരും പ്രതീചി* രണ്ടും കണ്ട് നിൽക്കും ഉദയമില്ലാതില്ല അസ്തമനം ഉണരൂ മനസ്സേ ഉണരൂ മദഘോഷം മുഴക്കും മഴമേഘ ജാലം മിഴിനീരായ് ഒടുവിൽ വീണൊഴിയും ഒരു നാളിൽ വളരും മറുനാളിൽ തളരും ഓരോ ശക്തിയും മണ്ണിൽ മണിവീണ മീട്ടുന്ന മധുമാസകാലം മധുര വർണ്ണം വരച്ചുചേർക്കും ഒരു ഗ്രീഷ്മ സ്വപ്നം സഫലമാവുമ്പോൾ ഓരോ ചിത്രവും മാറും.. (*പ...