Posts

Showing posts from June, 2021

10. കളിയാടും ദൈവങ്ങൾ

Image
pic: wiki പുരാതന സംസ്കാരത്തിൽ ദൈവങ്ങൾക്ക് മനുഷ്യരുടെ സകല സ്വഭാവങ്ങളും ഉണ്ടായിരുന്നു. കളികളും അടിപിടി കശപിശയും എലാം അവർക്കും വിധിച്ചതായിരുന്നു. ഇന്ത്യൻ സംസ്കാരത്തിലെ ദൈവങ്ങൾ എന്ന പോലെ ഗ്രീക്ക് റോമാ സംസ്കാരങ്ങളിലും ഇത് കാണാം.  "വികൃതി ബാലന്മാർക്ക് തുമ്പികൾ എന്ന പോലെയാണ് ദൈവങ്ങൾക്ക് നാം, വിനോദത്തിനായി അവർ നമ്മെ കൊല്ലുന്നു" എന്ന് ഷേക്‌സ്‌പിയർ പറയുമ്പോൾ തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്ന കളി ദൈവങ്ങൾക്കും ഉണ്ട് എന്ന് തോന്നിപോകുന്നു.   നമ്മുടെ ദൈവങ്ങൾക്കും ധാരാളം കളികൾ കൽപ്പിച്ച് നൽകുന്നുണ്ട്. സാക്ഷാൽ പരമേശ്വരന്റെ വിനോദ കളികൾ തിരുവിളയാടൽ എന്ന പേരിൽ പ്രസിദ്ധം. ഭക്തരെ കളിപ്പിക്കാത്ത അവതാരങ്ങൾ കുറവാണ്.  ശിവപ്രീതിക്കായി പാർവ്വതി ആടുന്ന നൃത്തം തിരുവാതിര രാവുകൾക്ക് മാറ്റ് കൂട്ടുന്നുണ്ട്. അങ്ങിനെയുള്ളൊരു ഗാനമാണ് തീർത്ഥയാത്ര (1972) എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ രചിച്ച് എ ടി ഉമ്മർ സംഗീതം നൽകിയ ഈ ഗാനം.  കണ്ണടച്ച് ഈ പാട്ട് കേട്ട് നോക്കു. പാൽ പോലെ പരന്ന, തെളിഞ്ഞ നിലാവൊളിയിൽ ദേവഗണങ്ങൾ കണ്ടു നിൽക്കെ പന്തടിച്ചാടുന്ന ദേവിയുടെ നടനം തെളിയുന്നില്ലേ..  ചന്ദ്രകലാധരന്ന് കൺ കുളിർ...