Posts

Showing posts from June, 2020

3. അപാരത

Image
അപാരത എന്ന വാക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് . അറ്റമില്ലാത്തത് അന്തമില്ലാത്തത് കണ്ണെത്താദൂരം പരന്നുകിടക്കുന്നത് ഭാവനയ്ക്കും അതീതം എന്നിങ്ങനെ അനന്തവിസ്താര സൂചകമാണ് എനിക്ക് ഈ പദം . ഈ വാക്ക് ഉൾപ്പെട്ട ഗാനങ്ങളിൽ പ്രധാനമായും മൂന്നെണ്ണമാണ് എൻ്റെ സ്മരണയിൽ നിൽക്കുന്നത് . ആദ്യത്തെ അപാരത തീരമാണ് - ഭാർഗ്ഗവീ നിലയം എന്ന സിനിമയിലെ ഏകാന്തതയുടെ അപാര തീരം. കണ്ണെത്താ ദൂരം വ്യാപിച്ചു കിടക്കുന്ന വിജനതീരത്തിൽ ഏകാന്തനായി നിൽക്കുന്ന ബഷീറിന്റെ ചിത്രം ഇതിലും നന്നായി പകർത്താൻ വാക്കുകൾക്കാവില്ല. സരസനും സർവ്വജന സമ്പ്രീതനുമായ ബഷീറിന്റെ ഉള്ളിൽ കനത്ത ഏകാന്തതയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റസാഖ് കോട്ടക്കൽ, പുനലൂർ ബാലൻ എന്നിവരാണ് ബഷീറിന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ എടുത്തിട്ടുള്ളത്. അതിൽ എടുത്തു പറയേണ്ടത് റസാഖിന്റെ ചിത്രീകരണ രീതിയാണ്. പോസ് ചെയ്തു എടുക്കുന്നതല്ല റസാഖിന്റെ രീതി. വ്യക്തിയുടെ കൂടെ കഴിഞ്ഞ് സ്വാഭാവികമായ ഭാവപ്പകർച്ചകൾ പകർത്തുന്ന ശൈലിയായിരുന്നു അയാളുടേത്. അത് കൊണ്ടാവാം റസാഖിന്റെ ചിത്രങ്ങളിൽ ബഷീറിന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്ന ഏകാന്തത മറ്റധികം ചിത്രങ്ങളിൽ കണ്ടിട്ടില്ല. ഈ ഏ...

2. ബന്ധുരം ബന്ധങ്ങൾ എങ്കിലും..

Image
ധാരാളം പ്രതാപികളായ ബന്ധുക്കൾ ഉണ്ടായിട്ടും തിരസ്‌ക്കാരത്തിന്റെ കയ്പ്പിൽ കുതിർന്ന ബാല്യ കൗമാരങ്ങളെക്കുറിച്ച് ആത്മകഥയിൽ  ശ്രീകുമാരൻ തമ്പി പ്രതിപാദിക്കുന്നുണ്ട്. അരങ്ങത്ത് ബന്ധു ചമയുന്നവർ അണിയറയിൽ ശത്രുത പുലർത്തുന്ന ജീവിത നാടകം അദ്ദേഹത്തിൻ്റെ പല പാട്ടുകളിലും സൂചിപ്പിക്കപ്പെട്ടു കാണാം. അത്രമേൽ കയ്പ്പ് കുടിച്ചത് കൊണ്ടാവാം മലയാള സിനിമയിൽ ബന്ധങ്ങളുടെ പൊള്ളത്തരത്തെ കുറിച്ചു ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചിട്ടുള്ളത് അദ്ദേഹമാണ് എന്നാണ് എൻ്റെ ധാരണ.   അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അദ്ദേഹം തന്നെ സംവിധാനം ചെയ്ത "മോഹിനിയാട്ടം" എന്ന ചിത്രത്തിലെ ഒരു ഗാനമാണ് 'സ്വന്തമെന്ന പദത്തിന്ന് എന്തർത്ഥം' എന്ന് തുടങ്ങുന്ന ഗാനം. ജീവിത സാഹചര്യങ്ങളിലെ സാധാരണത്വത്തിൽ നിന്ന് താത്വിക   അന്വേഷണത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഈ ഗാനത്തെ കൊണ്ടെത്തിക്കുന്നു അദ്ദേഹത്തിന്റെ പ്രതിഭ. ആലോചിച്ചു നോക്കിയാൽ ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് മടങ്ങുന്നതിനിടയിൽ സ്വന്തബന്ധങ്ങൾ എല്ലാം ക്ഷണികമല്ലേ?   ഗാനം: സ്വന്തമെന്ന പദത്തിനെന്തർത്ഥം - ഈ ബന്ധമെന്ന പദത്തിനെന്തർത്ഥം ബന്ധങ്ങൾ സ്വപ്നങ്ങൾ ജലരേഖകൾ   പുണരാൻ ...

1. അനാദി മഹസ്സ്

Image
pic courtesy പ്രാർത്ഥനാ ഗാനങ്ങൾ പലതും സുപ്രസിദ്ധങ്ങളാണ്. ഞാൻ അറിഞ്ഞ പ്രാർത്ഥനാ ഗാനങ്ങൾ മിക്കതും ഏതെങ്കിലും പ്രത്യേക ദൈവങ്ങളെയോ ദൈവ തുല്യരായി കരുതപ്പെടുന്ന പ്രവാചകരെക്കുറിച്ചോ ആയിരുന്നു.  ഓ എൻ വി കുറുപ്പ് സുകൃതം എന്നെ സിനിമക്ക് വേണ്ടി രചിച്ച ഈ പാട്ട് പക്ഷെ അത്തരത്തിൽ ഉള്ളതല്ല. ഏതു മതക്കാർക്കും, മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്തവർക്കും, സ്വീകാര്യമായ ഒരു ഗാനമായിരിക്കും ഇത് എന്ന തോന്നിയിട്ടുണ്ട്.   ആശയപരമായും ഭാഷാപരമായും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ ഗാനം തന്നെയാവട്ടെ തുടക്കം.  ഗാന വരികൾ ഇങ്ങനെ: സഹസ്രദള സംശോഭിത നളിനം        പോലെ മഹാഗഗനം  സമസ്ത ഭുവനം കാക്കും അനാദി        മഹസ്സിൻ സോപാനം ആ തിരു നളിന പരാഗം ചാർത്തുക       അകമിഴിയാം അരവിന്ദം  ആത്മദലങ്ങളിൽ ആവാഹിക്കുക       അതിൻ്റെ ദിവ്യസുഗന്ധം വീണുടയുന്നൊരു മൺകുടം ഈയുടൽ        നീയതിനുള്ളിൽ നിറയാവു  പ്രാണൻ ഒരരിയപ് പ്രാവായ് പാടുകയാണ -       തിൽ നിന്തിരു നാമങ്ങൾ നിൻകൃപ ഞങ്ങൾക്കരുളാവൂ  അൻപായ് ഞങ്ങളി...

ആമുഖം

Image
പാട്ടിലൂറിയ ജീവിതങ്ങൾ ഉണ്ട്. നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഉണ്ണുമ്പോഴും എന്തിന്ന് ഉറങ്ങുമ്പോൾപ്പോലും മനസ്സിന്റെ ഏതോ ഒരു കോണിൽ പാട്ടിൻ്റെ ലയം അങ്ങിനെ കിടക്കും. അത്തരം ഒരു ജീവിതമാണ് എന്റെയും. മറ്റു വിഭാഗത്തിലുള്ള സംഗീതത്തേക്കാൾ കേട്ടതും ഉള്ളിൽ അലിഞ്ഞതും സിനിമാ ഗാനങ്ങളായത് അതിലെ വരികളിലെ സാഹിത്യംകൊണ്ട് കൂടിയാണ്. അവയിൽ വ്യക്തിപരമായി എനിക്ക് ഇഷ്ടമായ ഗാനങ്ങളും അതിലെ വരികളും പങ്ക് വെക്കാനുള്ള ഒരിടമായാണ് ഈ പംക്തി ഞാൻ വിഭാവന ചെയ്തിരിക്കുന്നത്. വ്യക്തിപരമായത് കൊണ്ട് തന്നെ ഇത് എല്ലാവർക്കും ഇഷ്ടമായ പാട്ടുകളോ വരികളോ ആവണമെന്നില്ല. അവനവന്ന് ലഭിച്ച ആനന്ദം പങ്ക് വെക്കുക എന്ന ലളിതമായ തത്ത്വമാണ് ഈ ഉദ്യമത്തിന്ന് പ്രേരണ. തമിഴും മലയാളവുമാണ് എനിക്ക് പരിചിതമായ ഭാഷകൾ എന്നത് കൊണ്ട് ഈ രണ്ട് ഭാഷയിലെ ഗാനങ്ങളാവും ഇതിൽ ഉൾപ്പെടുക. ഈ പംക്തി മലയാളത്തിൽ ആയത് കൊണ്ട് ഇതിൽ അവതരിപ്പിക്കുന്ന തമിഴ് ഗാനങ്ങൾ പരിഭാഷ ചെയ്യാനും ഉദ്ദേശമുണ്ട്. പറ്റുന്നപോലെ ഗാനങ്ങൾക്കുള്ള ലിങ്കും ചേർക്കും.  ബാക്കി എല്ലാം,പ്രിയപ്പെട്ട വായനക്കാരാ, നിങ്ങൾക്ക്