1. അനാദി മഹസ്സ്



പ്രാർത്ഥനാ ഗാനങ്ങൾ പലതും സുപ്രസിദ്ധങ്ങളാണ്. ഞാൻ അറിഞ്ഞ പ്രാർത്ഥനാ ഗാനങ്ങൾ മിക്കതും ഏതെങ്കിലും പ്രത്യേക ദൈവങ്ങളെയോ ദൈവ തുല്യരായി കരുതപ്പെടുന്ന പ്രവാചകരെക്കുറിച്ചോ ആയിരുന്നു. 
ഓ എൻ വി കുറുപ്പ് സുകൃതം എന്നെ സിനിമക്ക് വേണ്ടി രചിച്ച ഈ പാട്ട് പക്ഷെ അത്തരത്തിൽ ഉള്ളതല്ല. ഏതു മതക്കാർക്കും, മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്തവർക്കും, സ്വീകാര്യമായ ഒരു ഗാനമായിരിക്കും ഇത് എന്ന തോന്നിയിട്ടുണ്ട്.  
ആശയപരമായും ഭാഷാപരമായും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ ഗാനം തന്നെയാവട്ടെ തുടക്കം. 

ഗാന വരികൾ ഇങ്ങനെ:

സഹസ്രദള സംശോഭിത നളിനം 
      പോലെ മഹാഗഗനം 
സമസ്ത ഭുവനം കാക്കും അനാദി 
      മഹസ്സിൻ സോപാനം
ആ തിരു നളിന പരാഗം ചാർത്തുക 
     അകമിഴിയാം അരവിന്ദം 
ആത്മദലങ്ങളിൽ ആവാഹിക്കുക 
     അതിൻ്റെ ദിവ്യസുഗന്ധം

വീണുടയുന്നൊരു മൺകുടം ഈയുടൽ 
      നീയതിനുള്ളിൽ നിറയാവു 
പ്രാണൻ ഒരരിയപ് പ്രാവായ് പാടുകയാണ -
      തിൽ നിന്തിരു നാമങ്ങൾ
നിൻകൃപ ഞങ്ങൾക്കരുളാവൂ 
അൻപായ് ഞങ്ങളിൽ ഉണരാവൂ 
ഞങ്ങടെ ജീവകണങ്ങളോരോന്നും 
നിൻ തേജോകണം ആവാവൂ

ആയിരം ഇതളുള്ള താമരയുടെ ശോഭയിൽ തിളങ്ങുന്ന ആകാശം സമസ്ത ഭുവനങ്ങൾ കാക്കുന്ന  മഹാശക്തിയുടെ സോപാനമായ് കരുതി തുടങ്ങുന്ന ഗാനം ജഗത്തിന്റെ അംശം ഉള്ളിൽ അടങ്ങിയ ജീവന്റെ സങ്കീർത്തനമാകുന്നു. വിശ്വമഹാ ജഗത്തിന്റെ (മാക്രോ കോസം) അംശം തന്നെയാണ് ജീവജാലങ്ങൾ എല്ലാം (മൈക്രോ കോസം) എന്ന തത്വം ആസ്പദമാക്കിയ ഒരു ഗാനം (ഞങ്ങടെ ജീവകണങ്ങളോരോന്നും നിൻ തേജോകണം ആകാവൂ). 

ഓ എൻ വിയുടെ പാട്ടുകളിൽ അധികം തോന്നിക്കാത്ത പ്രാസഭംഗി കൊണ്ടും ഈ ഗാനം ശ്രദ്ധേയമാണ്. ഇൻറ്റേണൽ റയിമെന്ന് പറയുന്ന ആന്തരിക ശ്രുതി എന്ന സങ്കേതം കാതിനിമ്പം പകരുന്നുണ്ട്.  

പ്രത്യേകിച്ച് ഇതിന്റെ ചരണത്തിൽ:

വീണുടയുന്നൊരു മൺകുടം ഈ ഉടൽ
നീയതിനുള്ളിൽ നിറയാവു..
പ്രാണനൊരു അരുമ പ്രാവായ് പാടുകയാണതിൽ..





Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

9. സ്വപ്‌നങ്ങൾ