9. സ്വപ്‌നങ്ങൾ

 








image source: Wiki

https://upload.wikimedia.org/wikipedia/commons/6/6d/Vatalar_Ramavarma.jpg


സ്വപ്നങ്ങൾ കാണുവാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമായിരിക്കും, അല്ലെ? മനുഷ്യ മനസ്സുകളുടെ സന്തത സഹചാരിയായ സ്വപ്നം കവികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പറയാനും ഓർമ്മിക്കാനും ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സുഖകരമായ സ്വപ്നങ്ങളാണ്. അല്ലാത്തത് "ദുഃസ്വപ്‌നം" എന്ന ഫോൾഡറിലേക്ക് മാറ്റി പിന്നീട് മായ്ച്ച് കളയുന്നു. 

സ്വപ്‌നങ്ങൾ പൊതുവെ പ്രണയത്തിൻറെ കൂട്ടുകാരായാണ് അറിയപ്പെടാറുള്ളത്. കനവുകളെ ആയിരം കനവുകളെ കാതൽ ദേവനിൻ തോഴർകളെ എന്ന് നാ കാമരാശൻ (തമിഴ് ചിത്രം: നീതിക്ക് തലൈ വണങ്ക് )

ഇവിടെ സ്വപ്നങ്ങളോട് തൻ്റെ അടുക്കലേക്ക് കാമുകിയെ പറഞ്ഞു വിടാനാണ് ആവശ്യപ്പെടുന്നത്. 

സ്വപ്നത്തിൽ നിന്ന് ഉണർത്തിയ കാമുകിയോട് താൻ കണ്ട സ്വപ്നത്തേക്കാൾ തിളക്കമുണ്ട് അവൾക്ക് അത് കൊണ്ട് അവളോട് ഉണർത്തിയതിന്ന് നന്ദി ഉണ്ട് എന്ന് പറയുന്നു ആംഗലേയ കവി ജോൺ ഡൺ (ദ ഡ്രീം). 

ജീവിതം തന്നെ ഒരു സ്വപ്നമാണോ എന്ന് തമിഴ് കവി ഭാരതി (നിറ്റ്പതുവേ നടപ്പതുവെ..). ഏകദേശം ഇതേ ആശയം തന്നെ അമേരിക്കൻ കവി എഡ്ഗാർ അലൻ പോയുടെ കവിതയിലും  - ജീവിതം എന്നത് സ്വപ്നത്തിനുള്ളിലെ മറ്റൊരു സ്വപ്നമാണോ? (എ ഡ്രീം വിത്തിൻ എ ഡ്രീം). 

ഇങ്ങനെയൊക്കെയാണെങ്കിലും സ്വപ്നത്തെ തന്നെ വർണിക്കുന്ന, വ്യാഖ്യാനിക്കുന്ന, പാട്ടുകൾ കുറവാണ്. അത് കൊണ്ട് തന്നെയാണ് കാവ്യമേള എന്ന സിനിമക്ക് വേണ്ടി ദക്ഷിണാമൂർത്തിയുടെ  ഈണത്തിൽ വയലാർ രചിച്ച "സ്വപ്നങ്ങളെ.." എന്ന ഗാനം എന്നെ ഏറെ ആകർഷിച്ചത്.

തികച്ചും ഭാരതീയമായ സങ്കൽപ്പങ്ങളിൽ സ്വപ്നങ്ങൾ ഇല്ലെങ്കിൽ ജീവിതത്തിന്റെ നിറവും മണവും ഗുണവും ഇല്ലാതാവും എന്ന് പാടുന്നു. 

ആ ഗാനമാവട്ടെ ഇന്ന്.  തികച്ചും ഭാരതീയമായ സങ്കൽപ്പങ്ങളിൽ സ്വപ്നങ്ങൾ ഇല്ലെങ്കിൽ ജീവിതത്തിന്റെ നിറവും മണവും ഗുണവും ഇല്ലാതാവും എന്ന് പാടുന്നു. 

ആ ഗാനമാവട്ടെ ഇന്ന്. 

the song

https://www.youtube.com/watch?v=t_4Ui7oUWlQ


സ്വപ്നങ്ങള്‍... 

സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ 


നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ 

നിശ്ചലം ശൂന്യമീ ലോകം (സ്വപ്നങ്ങള്‍...


ദൈവങ്ങളില്ല മനുഷ്യരില്ല - പിന്നെ

ജീവിത ചൈതന്യമില്ലാ

സൗന്ദര്യ സങ്കല്‍പ ശില്‍പ്പങ്ങളില്ലാ

സൗഗന്ധിക പൂക്കളില്ല (സ്വപ്നങ്ങള്‍... 


ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു

ഗന്ധര്‍വ്വ രാജാ‍ങ്കണത്തില്‍

ചന്ദ്രിക പൊന്‍താഴികക്കുടം ചാർത്തുന്ന

ഗന്ധര്‍വ്വ രാജാ‍ങ്കണത്തില്‍

അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന

ചിത്രശലഭങ്ങള്‍ നിങ്ങള്‍ 

സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള

ചിത്രശലഭങ്ങള്‍ നിങ്ങള്‍ (സ്വപ്നങ്ങള്‍...


ഞാനറിയാതെന്റെ മാനസജാലക

വാതില്‍ തുറക്കുന്നു നിങ്ങള്‍

ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ

ചിത്രമെഴുതുന്നു നിങ്ങള്‍

ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര 

വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ

കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു

വർണ്ണവിതാനങ്ങൾ നിങ്ങള്‍ (സ്വപ്നങ്ങള്‍...

Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ