Posts

Showing posts from April, 2021

8. നിത്യ വിരഹത്തിൻ്റെ പാട്ട്

Image
  pic courtesy മനോ നില തെറ്റിയ ആൾക്ക് പഴയതൊന്നും ഓർക്കാൻ ആവാത്ത അവസ്ഥയിൽ ഓർമ്മ തിരിച്ച് കൊണ്ടുവരാൻ പല യുക്തികൾ പരീക്ഷിക്കാറുണ്ട്. ഈ അവസ്ഥ പ്രമേയമാക്കിയ സിനിമകൾ ഉണ്ട്. അതിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ നാം കണ്ടിട്ടുണ്ട്. മൂന്നാം പിറ പോലുള്ള തമിഴ് സിനിമയിലും ഇന്നലെ പോലുള്ള മലയാള സിനിമയിലും ഇത്തരം രംഗങ്ങൾ ഉണ്ട്.  ചില സിനിമകളിൽ ഇതിനുള്ള ഒരു യുക്തിയായി ഗാനങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരം ഒരു സന്ദർഭത്തിലെ ഗാനമാണ് ഇന്ന് ഞാൻ അവതരിപ്പിക്കുന്നത്. ആദ്യം ഗാന വരികൾ. സിനിമ: ശംഖുപുഷ്പം (1977). ഗാന രചന: ശ്രീകുമാരൻ തമ്പി. സംഗീതം: എം കെ അർജ്ജുനൻ. ഗായകൻ: കെ ജെ യേശുദാസ്. ആയിരം അജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു - സംഗമസംഗീതമാലപിച്ചു ഓർമ്മയില്ലേ, നിനക്കൊന്നും ഓർമ്മയില്ലേ പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണിസന്ധ്യയെപ്പോലെ അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ(ആയിരം അജന്താ) വിദളിത*രാഗത്തിൻ മണിവീണതേടുന്ന വിരഹിയാം വിരലിനെ പോലെ കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാൻ മടിയിലുണ്ടെന്നാലു...

7. ഹൃദയത്തിലെ ഈശ്വരൻ

Image
  Fr. Abel (pic courtesy) ഈശ്വരൻ എന്ന പ്രഹേളികയെ സങ്കല്പം ഉണ്ടായ നാൾ മുതൽ മനുഷ്യൻ അന്വേഷിക്കുന്നുണ്ട്. പല രൂപത്തിലും രൂപയില്ലാതെയും, പല ഭാവത്തിലും ഭാവമില്ലാതെയും, പല ആളുകൾ പല തരത്തിൽ കരുതി വരുന്ന ഈശ്വര സങ്കൽപ്പത്തിന്ന് മിക്കവാറും ആളുകൾ ചാർത്തി കൊടുക്കുന്ന ഒരു ഭാവം ഉണ്ട് - സ്നേഹം. ഈ അന്വേഷണവും കണ്ടെത്തലും സിനിമ ഗാനങ്ങളിലും ലളിത ഗാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ഈ വകയിൽ എനിയ്ക്ക് ഏറെ ഇഷ്ടപെട്ട ഒരു തമിഴ് ഗാനം ഉണ്ട്.  ബാബു (1971) എന്ന ചിത്രത്തിൽ വാലി രചിച്ച് എം എസ് വിശ്വനാഥൻ ഈണം നൽകി ടി എം സൗന്ദരരാജൻ പാടിയ ആ ഗാനത്തിന്റെ (ഇതോ എന്തന് ദൈവം മുന്നാലെ) ഏതാനും വരികൾ: ഇതാ എൻ ദൈവം എൻ മുന്നിൽ, ഞാൻ ഒരേ ഒരു പുഞ്ചിരിയിൽ കണ്ടല്ലോ. സ്നേഹമുള്ള നോട്ടത്തിൽ ദൈവം വാഴുന്നു, അവൻ കരുണയുള്ള നെഞ്ചിൽ കോവിൽ കൊള്ളുന്നു. പൂങ്കാവനത്തിൽ അവൻ സുഗന്ധമാകുന്നു, പൂങ്കുയിലിൻ തേനൊലിയിൽ അവനുണ്ട്, കുളിർ മേഘമായ് ദാഹം ശമിപ്പിക്കുന്നു, കനികളിലെ മധുരയാകുന്നു.. ഇങ്ങനെ ഈശ്വര സാന്നിധ്യം എന്തിലും കാണുന്ന കവി അതിന്ന് മകുടം ചാർത്തിയ പോൽ പാടുന്നു: അന്യൻറെ ഉയർച്ചയിൽ നീ കണ്ടെത്തും ആഹ്ളാദത്തിൽ കാണുന്നതാണ് ദൈവം എന്ന്. അന്യൻറെ ഉയർച്ച കണ...