Posts

Showing posts from December, 2021

11. ഋതുപ്പാട്ട്

Image
PICTURE COURTESY ഋതുക്കളുടെ ചാക്രിക സ്വഭാവം പ്രകൃതിയിലെ ജീവജാലങ്ങൾക്കൊക്കെ പൊതുവാണ് എന്ന് പറയാം. പ്രകൃതി സ്വയം പുനഃസൃഷ്ടികാൻ വേണ്ടി നിലവിലുള്ളതിനെ തിരസ്കരിക്കുന്നു. ജനനവും പുനഃസൃഷ്ടിയും മരണവുമായി ജീവിതം നിർവചിക്കപ്പെടുബോൾ പ്രകൃതിയും അതുൾക്കൊള്ളുന്ന ജീവജാലങ്ങളും എന്നും യൗവനയുക്തമായിരിക്കും.   ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള കാൽവെപ്പ് മനുഷ്യൻ ആഘോഷമാക്കാറുണ്ട്. ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളും ഇതിനെ അടയാളപ്പെടുത്തുവാൻ പ്രത്യേക ചടങ്ങുകൾ ആചരിക്കാറുണ്ട്. സമൂഹത്തിലെ ഒരംഗം കൂടി സൃഷ്ടി സജ്ജമാകുന്നതിന്റെ ആഘോഷമായി അതിനെ കാണാം. ആൺകുട്ടികൾക്ക് പ്രായപൂർത്തിയാവുന്നതിന്റെ പ്രകടമായ ലക്ഷണങ്ങൾ ഇല്ല. പക്ഷെ പെൺകുട്ടികൾക്ക് അങ്ങിനെയല്ല. പുനഃസൃഷ്ടിക്ക് പെൺ ശരീരം തയ്യാറാവുമ്പോൾ ശരീരത്തിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കുന്നു. ആദ്യ ആർത്തവം പല ഗോത്രങ്ങളും സമൂഹങ്ങളും ചടങ്ങുകളോടെ ആചരിക്കാറുണ്ട്. നമ്മൾ തിരണ്ടുകല്യാണം എന്ന് വിളിക്കുന്ന ചടങ്ങ് അങ്ങിനെയുള്ള ഒരാഘോഷമാണ്. തമിഴ്‌നാട്ടിലെ പല സമൂഹങ്ങളിൽ ഇന്നും കേരളത്തിലെ ചില സമൂഹങ്ങളിൽ കുറച്ചു കാലം മുമ്പ് വരെയും ഇത് ആചരിച്ചിരുന്നു. തമിഴ് സിനിമകളിൽ തിരണ്ടുകല...