11. ഋതുപ്പാട്ട്
ഋതുക്കളുടെ ചാക്രിക സ്വഭാവം പ്രകൃതിയിലെ ജീവജാലങ്ങൾക്കൊക്കെ പൊതുവാണ് എന്ന് പറയാം. പ്രകൃതി സ്വയം പുനഃസൃഷ്ടികാൻ വേണ്ടി നിലവിലുള്ളതിനെ തിരസ്കരിക്കുന്നു. ജനനവും പുനഃസൃഷ്ടിയും മരണവുമായി ജീവിതം നിർവചിക്കപ്പെടുബോൾ പ്രകൃതിയും അതുൾക്കൊള്ളുന്ന ജീവജാലങ്ങളും എന്നും യൗവനയുക്തമായിരിക്കും.
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള കാൽവെപ്പ് മനുഷ്യൻ ആഘോഷമാക്കാറുണ്ട്. ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളും ഇതിനെ അടയാളപ്പെടുത്തുവാൻ പ്രത്യേക ചടങ്ങുകൾ ആചരിക്കാറുണ്ട്. സമൂഹത്തിലെ ഒരംഗം കൂടി സൃഷ്ടി സജ്ജമാകുന്നതിന്റെ ആഘോഷമായി അതിനെ കാണാം. ആൺകുട്ടികൾക്ക് പ്രായപൂർത്തിയാവുന്നതിന്റെ പ്രകടമായ ലക്ഷണങ്ങൾ ഇല്ല. പക്ഷെ പെൺകുട്ടികൾക്ക് അങ്ങിനെയല്ല.
പുനഃസൃഷ്ടിക്ക് പെൺ ശരീരം തയ്യാറാവുമ്പോൾ ശരീരത്തിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കുന്നു. ആദ്യ ആർത്തവം പല ഗോത്രങ്ങളും സമൂഹങ്ങളും ചടങ്ങുകളോടെ ആചരിക്കാറുണ്ട്. നമ്മൾ തിരണ്ടുകല്യാണം എന്ന് വിളിക്കുന്ന ചടങ്ങ് അങ്ങിനെയുള്ള ഒരാഘോഷമാണ്. തമിഴ്‌നാട്ടിലെ പല സമൂഹങ്ങളിൽ ഇന്നും കേരളത്തിലെ ചില സമൂഹങ്ങളിൽ കുറച്ചു കാലം മുമ്പ് വരെയും ഇത് ആചരിച്ചിരുന്നു.
തമിഴ് സിനിമകളിൽ തിരണ്ടുകല്യാണ രംഗങ്ങൾ ചിത്രീകരിക്കാറുണ്ട്. പലപ്പോഴും ഗാനത്തിന്റെ അകമ്പടിയോട് കൂടിയാവും അത്. മലയാള സിനിമകളിൽ ഇത് അധികം ശ്രദ്ധയിൽ പെട്ടിട്ടില്ല. സമാന രംഗത്തിന്ന് വേണ്ടി വാടകയ്‌ക്കൊരു ഹൃദയം എന്ന ഐ വി ശശി ചിത്രത്തിൽ കാവാലം നാരായണ പണിക്കർ രചിച്ച് ദേവരാജൻ സംഗീതം നൽകി യേശുദാസ് ആലപിക്കുന്ന ഒരു ഗാനമുണ്ട്. ഋതുമതിയാവുന്ന പെണ്ണും പ്രകൃതിയും തമ്മിലെ സാമ്യം സൂചിപ്പിക്കുന്ന ഉർവ്വരതയുടെ ആ പാട്ടാണ് പാട്ടും പൊരുളും ഇന്ന് അവതരിപ്പിക്കുന്നത്.
വരികൾ ഇങ്ങനെ:
പൂവാം കുഴലി പെണ്ണിനുണ്ടൊരു
കിളുന്തു പോലുള്ള മനസ്സ്
കുഞ്ഞായ് വിരിഞ്ഞു
പൊന്നിതൾ നിരന്നു
കുളിർന്നുലഞ്ഞൊരു മനസ്സ്
അക്കരെക്കാട്ടിൽ ആരമല മേട്ടിൽ
ആതിരക്കന്നിക്ക് ഋതുശാന്തി
മുത്തണി മാറത്തെ നാണം പിടഞ്ഞപ്പോൾ
മൂകാംബരമാകെ തുടി മുഴങ്ങീ തുടി മുഴങ്ങീ
ആലോലം കാറ്റിൽ പാർവള്ളിയൂഞ്ഞാലിൽ
പകലിന്റെ നീളും നിഴലാട്ടം
കൈത്തിരി കത്തിച്ചു കാക്കുന്നോരന്തിയെ
പുൽകാൻ കൊതിക്കുന്ന തരംഗകേളീ തരംഗ കേളീ
https://www.youtube.com/watch?v=L_Ux5Ipu2eg
Comments
Post a Comment