6. കായലരികത്തെ വളകിലുക്കം
CLICK FOR SONG - COURTESY HARMONY videos pic: from wiki മലയാള സിനിമാ ഗാനങ്ങളിൽ തികച്ചും വ്യത്യസ്തമായ ഒരു പാട്ടാണ് നീലക്കുയിൽ (1954) എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ എഴുതി കെ രാഘവൻ ഈണമിട്ട് പാടിയ "കായലരികത്ത്.." മുക്കുവക്കൂട്ടത്തിൽ നിന്നൊരാൾ തൻ്റെ മനോ കാമിനിയ്ക്ക് വേണ്ടി പാടുന്ന ഈ പാട്ട് ഭാസ്കരൻ മാഷുടെ പ്രത്യേകതയായ നാടൻ ഉപമകൾ കൊണ്ട് സമ്പന്നമാണ്. ഇതിലെ അലങ്കാര പ്രയോഗങ്ങൾ തികച്ചും ഗ്രാമീണവും മൗലികവുമാണ്. കായലരികത്ത് വലയെറിയുന്ന നേരം കണ്ട സുന്ദരിയോട് പെണ്ണ്കെട്ടിന് എന്നെയും കൂടി ഒന്ന് പരിഗണിക്കണേ എന്ന് പറയുന്നത് മുതൽ ഈ പ്രണയം പക്വതയും യാഥാർഥ്യ ബോധവും പ്രകടമാക്കുന്നു - എന്നെ മാത്രം എന്നല്ല, എന്നെയും കൂടി എന്നാണ്. കണ്ണ് കൊണ്ട് കരളിനുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരവും, ആ നൊമ്പരം ഖൽബിൽ അറിഞ്ഞപ്പോൾ കയറു പൊട്ടിയ പമ്പരമായതും, പുരികക്കൊടിയുടെ അമ്പ് കൊണ്ട് ഞരമ്പുകൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പി പോലെ വലിഞ്ഞു പോയതും മലയാളത്തിൻറെ മാത്രമായ പ്രണയ പാരവശ്യമാണ്. ഇതിലെ ബിംബ കൽപ്പന അദ്വിതീയവുമാണ്. പാട്ടിന്റെ വരികൾ: കായലരികത്തു വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ.. പെണ്ണുകെട്ടിനു കു...