12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ
image: courtesy രണ്ട് മഹായുദ്ധങ്ങൾ ലോകത്തെ അനിശ്ചിതത്വത്തിലാക്കിയ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ, പ്രബലമായ സർഗ്ഗസൃഷ്ടികളിൽ, പ്രത്യേകിച്ച് സാഹിത്യത്തിൽ, പ്രതിഫലിച്ച നിരർത്ഥകത അസ്തിത്വ ദുഃഖം എന്ന പേരിലറിയപ്പെട്ടു. നമ്മുടെ നാറാണത്ത് ഭ്രാന്തൻ സ്വന്തം ജീവിതത്തിലൂടെ പാഠം പകർന്ന നിരർത്ഥകതയ്ക്ക് ഗ്രീക്ക് പുരാണത്തിലെ സമാന കഥാപാത്രമായ സിസിഫസിനെ കൂട്ട്പിടിച്ച് ആൽബർട്ട് കാമു രചിച്ച "ദ മിത്ത് ഓഫ് സിസിഫസ്" എന്ന വ്യാഖ്യാനകൃതി ലോക വിചാരധാരയെ കാര്യമായി സ്വാധീനിച്ചു. തണുത്തുറഞ്ഞ വിസ്‌മൃതിയിലാണ്ടുകിടന്ന ജീവിതത്തിൽ വസന്തത്തിന്റെ തുടിപ്പുമായി വരുന്ന ഏപ്രിൽ ക്രൂര മാസമാവുന്നത് അത് വീണ്ടും പുതിയ ജീവിതങ്ങൾ കിളിർക്കാൻ കാരണമാവുന്നത് കൊണ്ടാണ്. അർത്ഥമില്ലാത്ത ജീവിതത്തിലെ വിരസ ജീവിതങ്ങൾ ആയാസത്തിൻ്റെ അനുവർത്തനങ്ങളാണ് (ടി എസ് എലിയറ്റിന്റെ തരിശുഭൂമി.) ഇതിന്റെ പ്രതിഫലനങ്ങൾ മലയാളത്തിലും ഉണ്ടായി. മുകുന്ദൻ ഓ വി വിജയൻ തുടങ്ങിയവരുടെ ആദ്യകാല രചനകളിലും ആധുനിക കവികളിലും എഴുപതുകളുടെയും എണ്പതുകളുടേയും സിനിമകളിലും ഈ വിചാരധാരയുടെ സ്വാധീനം കാണാം. ജീവിതാസക്തി നഷ്ടപെട്ട് ശൂന്യതയുടെ ഉപാസകരായി മാറിയ ക്യാംപസുകളിലെ ...