9. സ്വപ്‌നങ്ങൾ
image source: Wiki https://upload.wikimedia.org/wikipedia/commons/6/6d/Vatalar_Ramavarma.jpg സ്വപ്നങ്ങൾ കാണുവാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമായിരിക്കും, അല്ലെ? മനുഷ്യ മനസ്സുകളുടെ സന്തത സഹചാരിയായ സ്വപ്നം കവികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പറയാനും ഓർമ്മിക്കാനും ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സുഖകരമായ സ്വപ്നങ്ങളാണ്. അല്ലാത്തത് "ദുഃസ്വപ്‌നം" എന്ന ഫോൾഡറിലേക്ക് മാറ്റി പിന്നീട് മായ്ച്ച് കളയുന്നു. സ്വപ്‌നങ്ങൾ പൊതുവെ പ്രണയത്തിൻറെ കൂട്ടുകാരായാണ് അറിയപ്പെടാറുള്ളത്. കനവുകളെ ആയിരം കനവുകളെ കാതൽ ദേവനിൻ തോഴർകളെ എന്ന് നാ കാമരാശൻ (തമിഴ് ചിത്രം: നീതിക്ക് തലൈ വണങ്ക് ) ഇവിടെ സ്വപ്നങ്ങളോട് തൻ്റെ അടുക്കലേക്ക് കാമുകിയെ പറഞ്ഞു വിടാനാണ് ആവശ്യപ്പെടുന്നത്. സ്വപ്നത്തിൽ നിന്ന് ഉണർത്തിയ കാമുകിയോട് താൻ കണ്ട സ്വപ്നത്തേക്കാൾ തിളക്കമുണ്ട് അവൾക്ക് അത് കൊണ്ട് അവളോട് ഉണർത്തിയതിന്ന് നന്ദി ഉണ്ട് എന്ന് പറയുന്നു ആംഗലേയ കവി ജോൺ ഡൺ (ദ ഡ്രീം). ജീവിതം തന്നെ ഒരു സ്വപ്നമാണോ എന്ന് തമിഴ് കവി ഭാരതി (നിറ്റ്പതുവേ നടപ്പതുവെ..). ഏകദേശം ഇതേ ആശയം തന്നെ അമേരിക്കൻ കവി എഡ്ഗാർ അലൻ പോയുടെ കവിതയിലും - ജീവിതം എന്നത് സ്വപ...