ആമുഖം
പാട്ടിലൂറിയ ജീവിതങ്ങൾ ഉണ്ട്. നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഉണ്ണുമ്പോഴും എന്തിന്ന് ഉറങ്ങുമ്പോൾപ്പോലും മനസ്സിന്റെ ഏതോ ഒരു കോണിൽ പാട്ടിൻ്റെ ലയം അങ്ങിനെ കിടക്കും. അത്തരം ഒരു ജീവിതമാണ് എന്റെയും. മറ്റു വിഭാഗത്തിലുള്ള സംഗീതത്തേക്കാൾ കേട്ടതും ഉള്ളിൽ അലിഞ്ഞതും സിനിമാ ഗാനങ്ങളായത് അതിലെ വരികളിലെ സാഹിത്യംകൊണ്ട് കൂടിയാണ്. അവയിൽ വ്യക്തിപരമായി എനിക്ക് ഇഷ്ടമായ ഗാനങ്ങളും അതിലെ വരികളും പങ്ക് വെക്കാനുള്ള ഒരിടമായാണ് ഈ പംക്തി ഞാൻ വിഭാവന ചെയ്തിരിക്കുന്നത്. വ്യക്തിപരമായത് കൊണ്ട് തന്നെ ഇത് എല്ലാവർക്കും ഇഷ്ടമായ പാട്ടുകളോ വരികളോ ആവണമെന്നില്ല. അവനവന്ന് ലഭിച്ച ആനന്ദം പങ്ക് വെക്കുക എന്ന ലളിതമായ തത്ത്വമാണ് ഈ ഉദ്യമത്തിന്ന് പ്രേരണ. തമിഴും മലയാളവുമാണ് എനിക്ക് പരിചിതമായ ഭാഷകൾ എന്നത് കൊണ്ട് ഈ രണ്ട് ഭാഷയിലെ ഗാനങ്ങളാവും ഇതിൽ ഉൾപ്പെടുക. ഈ പംക്തി മലയാളത്തിൽ ആയത് കൊണ്ട് ഇതിൽ അവതരിപ്പിക്കുന്ന തമിഴ് ഗാനങ്ങൾ പരിഭാഷ ചെയ്യാനും ഉദ്ദേശമുണ്ട്. പറ്റുന്നപോലെ ഗാനങ്ങൾക്കുള്ള ലിങ്കും ചേർക്കും.
ബാക്കി എല്ലാം,പ്രിയപ്പെട്ട വായനക്കാരാ, നിങ്ങൾക്ക്

Comments
Post a Comment